2013, ജനുവരി 27, ഞായറാഴ്‌ച




 
കല്ലറ
വിട ചൊല്ലി വിങ്ങിയ സ്നേഹ വൃന്ദം
വിതറി ച്ചൊരിഞ്ഞതാംപൂക്കളെല്ലാം
വാടിക്കുഴഞ്ഞു ചുരുണ്ടിടുന്നു
വടിവൊത്തു കൊത്തിയീ കല്ലറയില്‍

അഹമെന്നഹന്ത കൊഴിഞ്ഞിട്ടേതോ
അന്തകാരത്തിന്‍ നിശബ്ദതയില്‍
ആരും സഹിക്കാത്ത ഗന്ധമായി
ആശവം മണ്ണോടലി ഞ്ഞിടുന്നു

കടക്കണ്ണെ റിയുന്നകണ്ണു മില്ല
കവിത വിളമ്പുന്ന നാവുമില്ല
കരകാണാ സ്നേഹം നിറഞ്ഞിരുന്ന
കരളിലെ കടലല യൊന്നുമില്ല

മാസ്തിഷ്ക്കമുള്ളില്‍ഒളിഞ്ഞിരുന
്ന
മനസ്സിന്റെ ആയിര ചെപ്പുകളും
മണിമുത്താം മോഹന സ്വപ്നങ്ങളും
മരണത്തിന്‍ ദേവന്‍ കവര്‍ന്നെടുത്തു
.

പെട്ടികിഴിഞ്ഞു പൊട്ടി യമര്ന്നതില്‍
പട്ടു പുടവയും പോടിഞ്ഞടിഞ്ഞു
പുന്നാരമായി പട ച്ചൊരു മേനിയില്‍
പുഴുക്ക ളൊക്കെയും പുള ച്ചിടുന്നു

വാര്‍ഷികാഘോഷ പരിപാടിയില്‍
ചന്ദനം കത്തും മണം നുകര്‍ന്ന്
ഏതോ രാക്കിളി പാടിടുന്നു
ഭ്രാമിക്കല്ലേ എല്ലാം വെറും മായയല്ലേ
..

നിര്‍മല ജെയിംസ്

അഭിപ്രായങ്ങളൊന്നുമില്ല: