2014, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

സ്വപ്നക്കൂട് 
എവിടെയോ തെന്നി പ്പറ ന്നിടുന്നു 
മായയായ് എന്നുടെ മാനസവും 
ചിത്രമായ്‌ രാഗമായ് നീര്ത്തടാകം 
ഹൃത്തിന്റെ നൊമ്പരം ആരറിഞ്ഞു 

ഒപ്പം പ റ ക്കുന്നോര്‍ ഏറെയുണ്ട് 
മുഖമില്ലാ പ്പക്ഷികള്‍ ചുറ്റുമുണ്ട് 
മുഖമുള്ള പക്ഷികള്‍ പോയ്‌ മറഞ്ഞു 

കനിവ് പകര്ന്നവര്‍ മണ്മറഞ്ഞു

ഓരോ ചിലമ്പൊലി കേള്ക്കുനമ്പോഴും
വെള്ളി വെളിച്ചം കൊതിച്ചീടുന്നു
ചുറ്റും മുഴങ്ങുന്നു ആരവങ്ങള്‍
ശത്രുവോ മിത്രമോ എന്‍ നിണമോ

കൂരിരുള്‍ തിങ്ങുന്ന കൂട്ടിനുള്ളില്‍
ബന്ധിയായ് തീരുന്നു ഹൃത്തടവും
കൂട് മെനഞ്ഞതാംകാരിരുമ്പില്‍
ധൂളി യായ് പാറുമീ സ്വപ്നങ്ങ
ളും 

നിര്മമല ജെയിംസ്