2013, ജനുവരി 30, ബുധനാഴ്‌ച

പ്രതീക്ഷ

 



പണ്ടെങ്ങോ കുടുങ്ങിപ്പോയൊരെൻ

ഹൃദയാന്തരളത്തിലാ മുഖം

കവിയാണു,നടനാണു.പ്രാസംഗികൻ

പിന്നെയെന്തൊക്കൊയോ

ലോകം കണ്ട മഹാത്മാക്കളിലൊന്ന്.

കോഴി കൂവുന്നു രണ്ടാമതും

പത്രോസ്സിൻ ശബ്ദം മുഴങ്ങുന്നു മൂന്നാമതും

നീയാര്‌...നീയാര്‌.....നീയാര്‌.

പൊട്ടിത്തെറിക്കുന്നു നെഞ്ചകം

കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല ഈ

ബാല്യകാല സൌഹൃദം

എങ്ങോ മറഞ്ഞൊരോർമ്മത്തെറ്റായി

മയില്പീലിത്തുണ്ടുകൾ

ഭൂതകാലത്തിൻചാരക്കൂട്ടിൽ

പുനർജനിക്കുമോ സത്യം

അവനെന്റെയുള്ളിലും

ഞാനവന്റെയുള്ളിലും

നട്ട പവിത്രമാം സ്നേഹ വിത്ത്

തളിർത്തു പൂവിട്ടു പിന്നെ

ഒന്നിച്ചുകൊയ്തു വിളവെടുത്തോ-

രേകാന്ത ദിവ്യമാം സന്ധ്യകൾ..

പ്രശസ്തിക്കോമരം തുള്ളിയാടുന്നു

ചൂഴ്ന്നെടുക്കുന്നു കണ്ണുകൾകാഴ്ചകൾ

അഹന്തതന്നന്തകാരത്തി-

ലെങ്ങോ മറയുന്നു ഗതകാലജാലകം

തീക്കാറ്റടിക്കുന്നു പൊള്ളുന്നു ഹൃത്തടം

ധമനികളൊന്നായ് പൊട്ടിച്ചിതറുന്നു

ശവമായ് ,ശവമഞ്ചമായ്

അഗ്നിയിലൊരുതുണ്ടു തീനാളമായ്

പിന്നെ മോഹ ഭംഗത്തിന്റെ

കടും കനലായ്,ചുടുംചാരമായ്

ഏതോ കാറ്റിലുലയുംധൂമമായ്

നിഴലായ് നിശബ്ധതയായ്

അന്ധകാരത്തിൽ തേങ്ങും

നിശ്വാസ ഗീതമായ്

കാത്തിരിക്കുന്നേതോപുലരിതൻ

സ്വപ്നച്ചാർത്തിലേ സ്നേഹ മന്ത്രണം



നിർമല ജെയിംസ്



ബിംബം
                    

                                                ഞാനൊരു ബിംബം പ്രതിബിംബം
                              
                                                    നിനക്ക് കാണാന്‍ ഈ ബിംബം
                                                            
                                                          എനിക്ക് കാണാം ഒരു ബിംബം
                                                                                  
                                                               ആരും കാണാത്തോരെന്‍ ബിംബം

                                                                                                                     നിര്‍മല ജെയിംസ്

 
 
ഇതൊരു കവിതയല്ല 
 
ഇതൊരു കവിതയല്ല
ഹൃദയ രക്തത്തില്‍ ചാലിച്ച ചീന്ത്
ജനുവരി മുപ്പത്തൊന്നിന്‍ സ്മരണകളുണര്ത്തി
ഒരു വ്യാഴ വട്ടത്തിന്‍ തിരശ്ശീല പൊങ്ങുന്നു
പിന്നണിയിലൊരു രാക്ഷസ ഗര്ജ്ജലനം
വെള്ളിടിപോല്‍ മുഴങ്ങുന്നു ചുറ്റിലും
വേദിയിലൊരു പൂങ്കാവിനുള്ളി ല്‍
പനിനീര്പ്പൂപവിത ള്‍ വിടരുന്നു മെല്ലെ
കണ്ണീര്‍ വറ്റിയോരെന്‍ കണ്ണില്‍ നോക്കി
...
കണ്മണി യവളോതൂകുന്നു പുഞ്ചിരി
നെഞ്ചു തകര്ത്തുന കടന്നു പോയ
അഞ്ചാ മത്തോമന സോദരി നീ
എഞ്ചിനിയര്‍ ആയി പ്പണി ചെയ്തോ ള്‍ നീ
പിഞ്ചു കിടാങ്ങളെ വിട്ടുപോയി .
എവിടെ ഒളിച്ചു എന്‍ സ്നേഹമേനീ
എന്തേ മറഞ്ഞു എന്‍ സോദരി നീ
ഭര്തൃ് ഗൃഹമൊരു കാരാഗ്രഹം
ഭ്രാ ന്തിയായ്‌ മാറ്റി യോ നിന്നെയവര്‍ ?
ആത്മഹത്യയെന്നാരോക്കെയോ
ചൊല്ലി 
ആത്മഹത്യയോ അതോ നര ഹത്യയോ ?
തെളിവില്ലാതെങ്ങനെ തെളിവുണ്ടാക്കും
കോടതീം പോലീസും കൈയൊഴിഞ്ഞു
പണത്തിന്റെ കെട്ടുകള്‍ അട്ടിയിട്ടാ ല്‍
പറക്കുമോ മീതെ പരുന്തു പോലും !
നിന്‍ മക ള്‍ കൊഞ്ചുന്നു കെഞ്ചുന്നു
എന്നമ്മപോയി ഇനി എനിക്കാരുമില്ല
എന്നപ്പന്‍ കുറ്റവാളിയാവേണ്ട
എനിക്കൊരു കുറ്റവാളി തന്മേകളുമാവേണ്ട
ആരേം തളക്കാ ന്‍ വിദഗ്ദ്ധയാം വക്കീ ല്‍
കുഞ്ഞിന്റെക കാതി ല്‍ ഓതിയോരു സൂത്രം
ചങ്ങലയ്കിട്ടവര്‍ എന്റെ നാവു
ചങ്കി ലേയ്ക്കി ട്ടതോ തീക്കനലും !
ആവനാഴിയിലെന്നും ഒരു ശരമാണീചോദ്യം
ആത്മഹത്യയോ അതോ അത് നരഹത്യയോ ?
ഞാനൊരു കവിയല്ല ഇത് കവിതയുമല്ല
എന്‍ ചുടു ചോരയാ ല്‍ കോറീയ ചിത്രം

നിര്മല ജെയിംസ്‌

2013, ജനുവരി 27, ഞായറാഴ്‌ച

ചിത്രകാരി
 

ചിത്രങ്ങൾ വിരചിക്കും
ബ്രഷുകൾ സഖിയാക്കും
ചിത്രകാരിയണിവൾ
എൻചിത്രങ്ങൾക്കാകയു
മാസ്വരം,രാഗംദുഖം
...
മാത്രമെന്ന്ന്നോമൽ സഖി
വർണങ്ങളില്ലായെന്നിൽ
താളങ്ങളില്ലായെന്നിൽ
തോഴരേ അതുവെറും
സ്വപ്നമാണെന്നിലെന്നും
ഞാനൊരു ബ്രഷാണെന്നും
ജീവിതം വർണജാലം
മിഴികളിലാനന്ദ
ദുഖങ്ങൾ സമം തരും
കരങ്ങൾ പേറീടുന്ന
തതനാം ചിത്രകാരൻ
published in late 70's in weekshanam daily



 
കല്ലറ
വിട ചൊല്ലി വിങ്ങിയ സ്നേഹ വൃന്ദം
വിതറി ച്ചൊരിഞ്ഞതാംപൂക്കളെല്ലാം
വാടിക്കുഴഞ്ഞു ചുരുണ്ടിടുന്നു
വടിവൊത്തു കൊത്തിയീ കല്ലറയില്‍

അഹമെന്നഹന്ത കൊഴിഞ്ഞിട്ടേതോ
അന്തകാരത്തിന്‍ നിശബ്ദതയില്‍
ആരും സഹിക്കാത്ത ഗന്ധമായി
ആശവം മണ്ണോടലി ഞ്ഞിടുന്നു

കടക്കണ്ണെ റിയുന്നകണ്ണു മില്ല
കവിത വിളമ്പുന്ന നാവുമില്ല
കരകാണാ സ്നേഹം നിറഞ്ഞിരുന്ന
കരളിലെ കടലല യൊന്നുമില്ല

മാസ്തിഷ്ക്കമുള്ളില്‍ഒളിഞ്ഞിരുന
്ന
മനസ്സിന്റെ ആയിര ചെപ്പുകളും
മണിമുത്താം മോഹന സ്വപ്നങ്ങളും
മരണത്തിന്‍ ദേവന്‍ കവര്‍ന്നെടുത്തു
.

പെട്ടികിഴിഞ്ഞു പൊട്ടി യമര്ന്നതില്‍
പട്ടു പുടവയും പോടിഞ്ഞടിഞ്ഞു
പുന്നാരമായി പട ച്ചൊരു മേനിയില്‍
പുഴുക്ക ളൊക്കെയും പുള ച്ചിടുന്നു

വാര്‍ഷികാഘോഷ പരിപാടിയില്‍
ചന്ദനം കത്തും മണം നുകര്‍ന്ന്
ഏതോ രാക്കിളി പാടിടുന്നു
ഭ്രാമിക്കല്ലേ എല്ലാം വെറും മായയല്ലേ
..

നിര്‍മല ജെയിംസ്


ഹൃദയ മന്ത്രണം
മാംസതുണ്ടുകളിലൊരുവ്രണിതമാം ഹൃദയം
തേങ്ങുന്നു ,ഈ നരജന്മം എന്തിനായീ?
കൊത്തിയരിഞ്ഞു വറുചട്ടിയിലാക്കി -
യൊരായിരം ഹൃദയങ്ങള്‍
നോവും ആത്മാവുകള്‍
കാലം മറക്കുമോ മാരക മാരണം?
കാലിക്കഴുത്തിലോ
വാള്‍മുന തുളയുമ്പോള്‍
പാപ പരിഹാര മന്ത്രം ജപിക്കുന്നു
നെഞ്ചകം പൊട്ടി മാപ്പിരന്നീടുന്നു
കൊല്ലും കൊലയ്കോ
തിന്നാല്‍ പരിഹാരം
!
കൊലവിളി കേട്ട് മദിക്കുന്നു കൊലയാന
കൊലപ്പല്ല് കേറ്റി പുളയ്കുന്നു കടുവകള്‍
കണ്ണില്ല കാതില്ല
മനസ്സില്ല ചങ്കില്ല
കാരിരുമ്പെന്ത്രമോ
രാക്ഷസജന്മമോ?
മാംസ തുണ്ടിലൊരു വ്രണിതമാം
ഹൃദയം ത്രസിക്കുന്നു
ഈ നരജന്മം എന്തിനായി?
ചുടു ചോര ചൊല്ലുന്നു
പാപ ബോധങ്ങളുംപശ്ചാത്താപവും
കണ്ണീര്‍ മഴയായിഒഴുകട്ടെഭൂവിതില്‍
തിരിച്ചറിവിന്‍ശബ്ദം മുഴങ്ങട്ടൊരായിരം
ഓരോ ജീവനുംഈശ്വര വരദാനം...

നിര്‍മല ജെയിംസ്
ചില ജന്മങ്ങള്‍
ആനകളാകാന്‍
കൊതിക്കുന്നോരാനകള്‍
വട്ടം കറങ്ങും കുമ്പിള്‍ കുഴിക്കും
സ്പന്ദനമായിഒളിച്ചിരിക്കും .
മണ്ണ് തെറിപ്പിച്ചു
വീഴ്ത്തും ഉറുമ്പതോ
ആനവായില്‍ വെറും അമ്പഴങ്ങാ !
നാമാണുറുമ്പുകള്‍
നമ്മിലുണ്ടാനകള്‍
ആനക്കൊതിപൂണ്ട
ചോര മണമുള്ള
കുഴിയാന ജന്മങ്ങള്‍ !

നിര്‍മല ജെയിംസ്












അച്ഛനെ പ്പേടിഅപ്പൂപ്പനെപ്പേടി

അമ്മാവനെപ്പേടിഅമ്മായി അപ്പനെ പ്പേടി

ഇളയച്ഛനെപ്പേടിമൂത്തച്ഛനെപ്പേടി

സോദരനെ പ്പേടി സുഹൃത്തുക്കളെപ്പേടി

മന്ത്രിയെ പ്പേടി മന്ത്രികുമാരാന്മാരെ പ്പേടി

വക്കീലിനെ പ്പേടി ഗുമസ്തനെ പ്പേടി
 

വൈദികനെ പ്പേടി വൈദ്യരെ പ്പേടി

കൂടെ നടക്കുന്നോരെ പ്പേടി

കൂടെ പ്പണിചെയ്യുന്നോരെ പ്പേടി
...

കൂടെപ്പഠിക്കുന്നോരെ പ്പേടി

യജമാനനെ പ്പേടിഭൃത്യ നേ പ്പേടി

ബസ്സുകാരെ പ്പേടി ട്രെയിന്കാപരെ പ്പേടി

വഴിയില്‍ പ്പോണോരെ പ്പേടി

ഏതു കടുകുണ്ടെ നിയ്ക്കോ -

ളിച്ചിരിക്കാന്‍കൂട്ടുകാരെ?

കടുകി ലൊളിക്കല്ലേ കൂട്ടുകാരി

കൈകൊര്ത്തുനിന്നിടാം

കൊടുംകാറ്റായി മാറിടാം

മതിലുകളൊക്കെ കുലുക്കി വീഴ്ത്താം !

-----നിര്‍മല ജെയിംസ്

2013, ജനുവരി 23, ബുധനാഴ്‌ച


പാവക്കൂത്ത്‌












കണ്ണുകള്‍ പൂട്ടിക്കിടക്കുന്നേരം
കണ്ണാടിയാകുന്ന മാനസത്തില്‍

കാണുന്നോരായിരം വര്നണാഭകള്‍

കാലം മെനയുന്ന കോമരങ്ങള്‍
കാലം വലിക്കുന്ന ഞാണിന്മേല്

കോമാളിപ്പാവകള്‍ ആടിടുന്നു
ഞാണുക ള്‍ നിശ്ചലം ആയിടുമ്പോ ള്‍
കടലാസു പാവകള്‍ തേങ്ങിടുന്നു.

നിര്‍മല ജെയിംസ്












മങ്ങും മിഴി

കണ്ണുകള്‍ വറ്റി വരണ്ടിടുന്നു

എണ്ണകള്‍ വറ്റും ചെരാതുപോലെ

കാഴ്ചകള്‍ മങ്ങിത്തുടങ്ങിടുന്നു

കര്ന്തിരികത്തുന്ന ദീപം പോലെ

ഒരു ചെറു കാറ്റില്‍ പൊലിഞ്ഞിടാമേ

മിന്നാ മിനുങ്ങു പോലീവെളിച്ചം

സ്വപ്‌നങ്ങള്‍ തൂകുന്ന പൊന്‍ വെളിച്ചം

വര്‍ണങ്ങള്‍ തൂകുന്ന കണ്‍ വെളിച്ചം

കണ്ടതാം കാഴ്ചകള്‍ ഏറെയുണ്ട്

കാണാത്ത കാഴ്ചയ്ക്കതിരുമില്ല !

സ്വപ്ന ച്ചിറക് കരിഞ്ഞടിയും

അന്ധ കാരത്തിന്‍ മിഴിയിണയി ല്‍ .

നിര്‍മല ജെയിംസ്

വാര്‍ദ്ധക്യം(ഓട്ടന്‍ തുള്ളല്‍ )

വാര്‍ദ്ധക്യത്തില്‍ നാം എത്തീടുമ്പോള്‍

വേദനകളെല്ലാം പലതരമുണ്ടേ

കാലില്‍ വേദന കഴുത്തില്‍ വേദന

നടുവില്‍ വേദന തലയില്‍ വേദന

കേള്‍വി ക്കാഴ്ചകള്‍ മങ്ങീടുമ്പോള്‍

കാലം നല്‍കിയോരോര്മകള്‍മായും

എല്ലതു തേയും പല്ലത് കൊഴിയും

കാലുകളിടറും കൈകള്‍ വിറക്കും

മുടികള്‍ നരച്ചു കൊഴിഞ്ഞി ടുമ്പോള്‍

മൂക്കും മുഖവും ചുളി ഞ്ഞി ടുന്നു ‍

ഷുഗറും പ്രഷറും കൂടും കുറയും

കൊളസ്ട്രോള്‍ വായൂ തഞ്ചക്കേടും

അരുതുകളതി രുകള്‍കൂടി വരുമ്പോള്‍

നാവില്‍ കൊതിയോ മങ്ങുന്നില്ല !

വയസ്സയാലങ്ങടങ്ങിയിരിക്കുക

കൂട്ടില്‍ കിളി പോല്‍ വീട്ടിലിരിക്കുക

സുഖമരണത്തിന്‍ മന്ത്രം ചൊല്ലുക

സ്വപ്നം കാണുക മരണം മാത്രം!

നിര്‍മല ജെയിംസ്

 സൌഹൃദ പ്പൂമഴ

മഴമഴ പെരുമഴ പെയ്യുന്നു

മഴമഴ മിനുമിനാ പെയ്യുന്നു

സ്വപ്നം തൂകാം ഈ മഴയില്‍

പുഞ്ചിരി തൂകാം ഈ മഴയി ല്‍.

നീയൊരു കുളിര്‍മഴ കാണുമ്പോള്‍

ഞാനൊരു തെളിര്മഴ കൊള്ളുന്നു .

മായജാലക പ്പാളികള്‍ തെന്നി

മായാസൌഹൃദത്താള്‌കള്‍ മിന്നി

മായാക്കാഴ്ച്ചകള്‍ക്കുള്ളിലി രിക്കും

മഞ്ഞ ക്കിളികള്‍ പാട്ടതുപാടി

സ്നേഹംസ്നേഹം സ്നേഹമതല്ലോ

മാനവ മൈത്രിക്കാധാരം .

നിര്മലജെയിംസ്