2013, ജനുവരി 30, ബുധനാഴ്‌ച


 
 
ഇതൊരു കവിതയല്ല 
 
ഇതൊരു കവിതയല്ല
ഹൃദയ രക്തത്തില്‍ ചാലിച്ച ചീന്ത്
ജനുവരി മുപ്പത്തൊന്നിന്‍ സ്മരണകളുണര്ത്തി
ഒരു വ്യാഴ വട്ടത്തിന്‍ തിരശ്ശീല പൊങ്ങുന്നു
പിന്നണിയിലൊരു രാക്ഷസ ഗര്ജ്ജലനം
വെള്ളിടിപോല്‍ മുഴങ്ങുന്നു ചുറ്റിലും
വേദിയിലൊരു പൂങ്കാവിനുള്ളി ല്‍
പനിനീര്പ്പൂപവിത ള്‍ വിടരുന്നു മെല്ലെ
കണ്ണീര്‍ വറ്റിയോരെന്‍ കണ്ണില്‍ നോക്കി
...
കണ്മണി യവളോതൂകുന്നു പുഞ്ചിരി
നെഞ്ചു തകര്ത്തുന കടന്നു പോയ
അഞ്ചാ മത്തോമന സോദരി നീ
എഞ്ചിനിയര്‍ ആയി പ്പണി ചെയ്തോ ള്‍ നീ
പിഞ്ചു കിടാങ്ങളെ വിട്ടുപോയി .
എവിടെ ഒളിച്ചു എന്‍ സ്നേഹമേനീ
എന്തേ മറഞ്ഞു എന്‍ സോദരി നീ
ഭര്തൃ് ഗൃഹമൊരു കാരാഗ്രഹം
ഭ്രാ ന്തിയായ്‌ മാറ്റി യോ നിന്നെയവര്‍ ?
ആത്മഹത്യയെന്നാരോക്കെയോ
ചൊല്ലി 
ആത്മഹത്യയോ അതോ നര ഹത്യയോ ?
തെളിവില്ലാതെങ്ങനെ തെളിവുണ്ടാക്കും
കോടതീം പോലീസും കൈയൊഴിഞ്ഞു
പണത്തിന്റെ കെട്ടുകള്‍ അട്ടിയിട്ടാ ല്‍
പറക്കുമോ മീതെ പരുന്തു പോലും !
നിന്‍ മക ള്‍ കൊഞ്ചുന്നു കെഞ്ചുന്നു
എന്നമ്മപോയി ഇനി എനിക്കാരുമില്ല
എന്നപ്പന്‍ കുറ്റവാളിയാവേണ്ട
എനിക്കൊരു കുറ്റവാളി തന്മേകളുമാവേണ്ട
ആരേം തളക്കാ ന്‍ വിദഗ്ദ്ധയാം വക്കീ ല്‍
കുഞ്ഞിന്റെക കാതി ല്‍ ഓതിയോരു സൂത്രം
ചങ്ങലയ്കിട്ടവര്‍ എന്റെ നാവു
ചങ്കി ലേയ്ക്കി ട്ടതോ തീക്കനലും !
ആവനാഴിയിലെന്നും ഒരു ശരമാണീചോദ്യം
ആത്മഹത്യയോ അതോ അത് നരഹത്യയോ ?
ഞാനൊരു കവിയല്ല ഇത് കവിതയുമല്ല
എന്‍ ചുടു ചോരയാ ല്‍ കോറീയ ചിത്രം

നിര്മല ജെയിംസ്‌

അഭിപ്രായങ്ങളൊന്നുമില്ല: